/sathyam/media/post_attachments/bbOzpqW52Mwa7RE2DgC4.jpg)
ആലപ്പുഴ: ഇന്ന് രാത്രിയോടെ ചെങ്ങന്നൂരില്‍ വെള്ളം ഉയരുമെന്ന് മന്ത്രി സജി ചെറിയാന്‍. രാത്രിതന്നെ എല്ലാവരെയും മാറ്റും. പാണ്ടനാടും തിരുവന്‍വണ്ടൂരും അതീവജാഗ്രത നിർദ്ദേശം നൽകി. കുട്ടനാട്ടില്‍ ചെങ്ങന്നൂരിലേക്കാള്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലം രാവിലെയോടെ ചെങ്ങന്നുര്‍, കുട്ടനാട് മേഖലയിലെത്തുമെന്നും ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.