New Update
ശകുന്തള ദേവി ആമസോൺ പ്രൈമിൽ റിലീസ് ആയതിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട പേരാണ് ശകുന്തള ദേവി. കണക്കിൽ കമ്പ്യൂട്ടറിനെ പോലും തോൽപ്പിച്ച ഇന്ത്യയുടെ മനുഷ്യ കമ്പ്യൂട്ടർ.
സിനിമ ചർച്ചയായതോടെ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ ശകുന്തള ദേവിയുടെ പഴയ വീഡിയോ ആണ്. കുഴപ്പം പിടിച്ച കണക്കുകൾ നൊടിയിടകൊണ്ട് പരിഹരിക്കുന്ന കണക്കിലെ മാന്ത്രിക. കണക്കുകൾ സെക്കന്റുകൾ കൊണ്ട് പരിഹരിച്ച ശകുന്തള ദേവി ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യക്കാരിയാണ്. പേനയോ പേപ്പറോ കാൽക്കുലേറ്ററോ ഇല്ലാതെ സെക്കന്റുകൾക്കുള്ളിലാണ് ശകുന്തളയുടെ കണക്കുകൂട്ടൽ.
1977 ലെ വീഡിയോ ആണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ യഥാർത്ഥ ശകുന്തളാ ദേവിയെ കാണാം. കാണികൾ നൽകിയ പ്രശ്നം പിടിച്ച കണക്കുകൾക്ക് സെക്കന്റുകൾക്കുള്ളിലാണ് ശകുന്തള ഉത്തരം നൽകുന്നത്.
ഇന്ത്യൻ കാണികൾക്ക് മുന്നിലാണ് ശകുന്തളയുടെ പ്രകടനം. അന്താരാഷ്ട്ര വേദികളിൽ തന്റെ കഴിവ് തെളിയിച്ച ശകുന്തള ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം നടത്തിയ ഷോ ആണ് ഇത്.