സാലറി ചാലഞ്ച്; കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉടൻ കൈമാറുമെന്ന് മന്ത്രി എം.എം മണി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 19, 2019

തിരുവന്തപുരം: പ്രളയബാധിതരെ സഹായിക്കുന്നതിനുവേണ്ടി സാലറി ചാലഞ്ച് വഴി കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം ഉടനെ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.

ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം വാസ്തവമാണെന്നും എന്നാല്‍ പിരിച്ച പണം വകമാറ്റിയിട്ടില്ലെന്നും ഉടന്‍ തന്നെ അത് നല്‍കുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേയ്ക്കായി പിരിച്ചെടുത്തത് 136 കോടി രൂപയാണ്. എന്നാല്‍ ഇതുവരെ 10 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.

×