/sathyam/media/post_attachments/D3XW9Z8hLPD5rzou4Zwg.jpg)
കെ എസ് ആര്‍ ടി സിയില്‍ ശമ്പള വിതരണം ആരംഭിച്ചു. ഇന്ന് രാത്രിയോടെ എല്ലാ ജീവനക്കാരുടെയും അക്കൗണ്ടുകളില്‍ പണമെത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നൂറ് കോടി രൂപ അനുവദിച്ചിരുന്നു. കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവുമാണ് ഇപ്പോല്‍ നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഇന്നലെ നടന്ന ചര്‍ച്ചയില്‍ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് ഇപ്പോള്‍ ിതരണം ചെയ്യുന്നത്. ല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളില്‍ ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ജൂലായ് മാസത്തെ 25 ശതമാനം കുടിശികയും, ഓഗസ്റ്റിലെ ശമ്പളവുമാണ് നല്‍കുന്നത്. ശമ്പളം അക്കൗണ്ടില്‍ എത്തിത്തുടങ്ങിയെന്ന് ജീവനക്കാര്‍ പറഞ്ഞു. അതേസമയം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക.കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രണ്ട് ദിവസം മുമ്പ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us