ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത സംഘാടകര്‍ക്ക് പ്രതിഫലം നല്‍കാതെ ബിസിസിഐ; ശമ്പളം ലഭിക്കാത്തത് 400 പേര്‍ക്ക്‌

സ്പോര്‍ട്സ് ഡസ്ക്
Wednesday, March 31, 2021

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത സംഘാടകര്‍ക്ക് ബിസിസിഐ പ്രതിഫലം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അമ്പയര്‍മാര്‍ ഉള്‍പ്പെടെ 400 പേര്‍ക്കാണ് പ്രതിഫലം കിട്ടാനുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഒരു ടൂര്‍ണമെന്‍റ് സമാപിച്ച് 15 ദിവസത്തിനുള്ളില്‍ ബിസിസിഐ പ്രതിഫലം വിതരണം ചെയ്യാറുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റ് സമാപിച്ചിട്ട് രണ്ട് മാസമായിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

×