Advertisment

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ച ശ​മ്പ​ളം ഏ​പ്രി​ല്‍ മു​ത​ല്‍ അഞ്ച് തവണകളായി തി​രി​ച്ചു ന​ല്‍​കും

New Update

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്തെ സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പി​ടി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം പ​ണ​മാ​യി തി​രി​ച്ചു ന​ല്‍​കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മാ​യി പി​ടി​ച്ച തു​ക അ​ടു​ത്ത ഏ​പ്രി​ല്‍ മു​ത​ല്‍ അ​ഞ്ചു​ത​വ​ണ​ക​ളാ​യി തി​രി​ച്ചു ന​ല്‍​കാ​നാ​ണു തീ​രു​മാ​നം.

സം​സ്ഥാ​ന​ത്തെ 5.5 ല​ക്ഷം ജീ​വ​ന​ക്കാ​ര്‍​ക്കാ​യി 2200 കോ​ടി​യോ​ളം രൂ​പ​യാ​ണ് അ​ഞ്ചു ഗ​ഡു​ക്ക​ളാ​യി ശ​മ്പ​ള​ത്തോ​ടൊ​പ്പം ന​ല്‍​കു​ക. പി​ടി​ച്ച തു​ക തി​രി​കെ ന​ല്‍​കാ​ന്‍ പ്ര​തി​മാ​സം 450 കോ​ടി​യോ​ളം രൂ​പ വീ​തം അ​ധി​ക​മാ​യി ക​ണ്ടെ ത്തേ​ണ്ടി വ​രും. മാ​റ്റി​വ​ച്ച ശ​മ്പ​ളം അ​ഞ്ചു​ത​വ​ണ​ക​ളാ​യി പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ല്‍ ല​യി​പ്പി​ക്കാ​നും ജൂ​ണ്‍ മു​ത​ല്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ല്‍​കാ​നു​മാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

Advertisment