കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്; എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല, വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്; 20 ാം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു; ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്, വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍; എനിക്ക് രണ്ട് ആണ്‍മക്കളാണ്; എന്റെ വീട്ടിലും സ്ത്രീധനം അളക്കുന്ന തുലാസ് ഉണ്ട്, അത് ഇവിടെ ഉപേക്ഷിക്കുന്നു’; ഡിവൈഎഫ്‌ഐ വേദിയില്‍ സലീം കുമാര്‍

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: സ്ത്രീധന സബ്രദായത്തിനെതിരെ പ്രതികരണവുമായി നടന്‍ സലിം കുമാര്‍, ത്രീധനം ഒഴിവാക്കണമെങ്കില്‍ ആദ്യം ആണ്‍കുട്ടികളുള്ള വീട്ടില്‍ വരുന്ന സ്ത്രീധനത്തിന്റെ അളവ് നോക്കാനുള്ള തുലാസ് ഒഴിവാക്കണമെന്ന് സലിം കുമാര്‍ പറഞ്ഞു. തനിക്ക് രണ്ട് ആണ്‍കുട്ടികളാണെന്നും തന്റെ വീട്ടിലും അങ്ങനൊരു തുലാസ് ഉണ്ടെന്നും താന്‍ അത് ഒഴിവാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്‌ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍.

Advertisment

publive-image

സലീം കുമാര്‍ കുമാര്‍ പറഞ്ഞത്‌

ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. ആ വെള്ളം തളംകെട്ടി പിടിച്ചുനിര്‍ത്തി സംഘടിത നീക്കം നടത്തേണ്ടതുണ്ട്.

ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ള ആയിരത്തി എണ്‍പതോളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്തതത്. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്.

കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്.

ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും. ഈ കൊവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു. 20 ാം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു.

മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്‌റെ വീട്ടും ത്രാസ് ഉണ്ട്. അത് ഒഴിവാക്കുകയാണ്.

salim kumar salim kumar speaks
Advertisment