പാലാ ട്രിപ്പിള്‍ ഐടിക്കെതിരായ വിവാദ പരാമര്‍ശം ! മാണി സി കാപ്പന്‍റെ പാര്‍ട്ടി നേതാവിനെതിരെ യുഡിഎഫില്‍ രൂക്ഷ വിമര്‍ശനം. നാട്ടിലെ കാര്യങ്ങളറിയാത്തവര്‍ അനാവശ്യം വിളിച്ചു പറയരുതെന്ന് താക്കീത് ! ഐഐഐടി റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന സലിം പി മാത്യുവിന്‍റെ പരാമര്‍ശം വിവാദത്തില്‍ !

New Update

publive-image

പാലാ: പാലാ ട്രിപ്പിള്‍ ഐടി സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ എന്‍സികെ നേതാവ് സലിം പി മാത്യുവിന് യുഡിഎഫ് നേതൃത്വത്തിന്‍റെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസത്തെ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ ട്രിപ്പിള്‍ ഐടി എന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന സലിം പി മാത്യുവിന്‍റെ നാവു പിഴവാണ് കോണ്‍ഗ്രസ് നേതാക്കളുടെയടക്കം രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചത്.

Advertisment

ദക്ഷിണേന്ത്യയിലെ ഏക ട്രിപ്പിള്‍ ഐടിയാണ് 200 കോടി മുതല്‍ മുടക്കി പാലായില്‍ ആദ്യ ഘട്ടം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 100 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചരിത്രമായി മാറും. ആഗോള ഐടി ഭൂപടത്തില്‍ കോട്ടയം ഐഐഐടിയും ഇടം നേടിയെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.

വിദ്യാഭ്യാസ രംഗത്ത് കേരളത്തിലേത് എന്നല്ല, ദക്ഷിണേന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു സ്ഥാപനമാണ് പാലായിലെ ട്രിപ്പിള്‍ ഐടി എന്നിരിക്കെ ഇതിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടമായി വിശേഷിപ്പിച്ചത് പ്രചരണ രംഗത്ത് ദോഷം ചെയ്തെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. മാത്രമല്ല, ജോസ് കെ മാണിയുടെ വികസന പദ്ധതികള്‍ വീണ്ടും ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരാനേ അനാവശ്യ വിവാദങ്ങള്‍ ഉപകരിക്കൂ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മുമ്പ് ട്രിപ്പിള്‍ ഐടി എന്നത് പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയതുപോലാണെന്ന യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍റെ വിമര്‍ശനം മുന്നണിയില്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

pala news
Advertisment