കൊല്‍ക്കത്ത: റാണിഘട്ട് റെയില്‍വേ പ്ലാറ്റ്ഫോമിെന്റ 'ഏക് പ്യാര് കാ നഗ്മാ ഹെ' എന്ന ഗാനമാലപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായ റാനു മരിയ മൊണ്ഡല്‍ എന്ന ഗായികക്ക് ബോളിവുഡ് താരം സല്മാന് ഖാന് വീട് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്.
55 ലക്ഷം വിലമതിക്കുന്ന വീടാണ് സല്മാന് ഖാന് സമ്മാനിക്കുന്നത്. ഡബാങ് -3 എന്ന തെന്റ പുതിയ ചിത്രത്തില്‍ റാനുവിനെ കൊണ്ട് പാടിക്കാന്‍ സല്മാന് ഖാന് ഉദ്ദേശിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം വാര്‍ത്തകള്‍ നടന് സ്ഥിരീകരിച്ചിട്ടില്ല.
ലത മങ്കേഷ്കര്‍ പാടി അനശ്വരമാക്കിയ സൂപ്പര്‍ ഹിറ്റ് ഗാനം റെയില്‍വേ പ്ലാറ്റ്ഫോമില്‍ അലസമായിരുന്ന് റാനു മൊണ്ഡല്‍ അതേ ഭാവതീവ്രതയില്‍ പാടി ഫലിപ്പിക്കുന്നത് ഇന്റര്‍നെറ്റില്‍ വൈറലായത്. റാനു മരിയ മൊണ്ഡലിനെ പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷ്മിയ സിനിമയില്‍ പാടിച്ചതും വാര്‍ത്തയിലിടം നേടിയിരുന്നു.
മുംബൈയിലെ പ്രശസ്തമായ റെക്കോഡിങ് സ്റ്റുഡിയോയില്‍ എല്ലാവിധ സജ്ജീകരണങ്ങള്‍ക്കും നടുവില്‍ റാനു ഗാനമാലപിക്കുന്ന വിഡിയോ ഹിമേഷ് രേഷമിയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു. തെരുവുപാട്ടുകാരിയില്നിന്ന് ബോളിവുഡ് പിന്നണിഗായികയായി അതിശയിപ്പിക്കുന്നൊരു വേഷപ്പകര്‍ച്ച.
ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍' എന്ന തെന്റ പുതിയ സിനിമയിലേക്കുള്ള 'തേരീ മേരി കഹാനി' എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഹിമേഷ് റാനുവിനെക്കൊണ്ട് പാടിച്ചത്. ഈ പാട്ടും ഒരുദിവസം കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.26കാരിയായ എന്‍ജിനീയര്‍ അതീന്ദ്ര ചൗധരിയാണ് റാണാഘട്ട് റെയില്‍വേ പ്ലാറ്റ്േഫാമില്നിന്ന് ആ പാട്ട് വിഡിയോയില്‍ പകര്‍ത്തി അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.