സമസ്യ പബ്ലിക്കേഷൻസിന്‍റെ കഥാസമാഹാരം 'ന്നിട്ട് ? ...' ഫെബ്രുവരി 16ന് പ്രകാശനം ചെയ്യുന്നു - എഡിറ്റര്‍ സുനിത കെ.എന്‍

New Update

publive-image

രണ്ടു പതിറ്റാണ്ടായി അധ്യാപകവൃത്തിയിൽ ഉണ്ടായിരുന്ന എൻ്റെ ഒരു വലിയ ആഗ്രഹമായിരുന്നു മലയാളസാഹിത്ത്യലോകത്ത് ഒരു ചെറിയ കയ്യൊപ്പ് ചാർത്തുക എന്നത് . ഞങ്ങൾ കുറച്ച് അധ്യാപകരുടെ കൂട്ടായ്മയുടെ ശ്രമഫലമായി 'സമസ്യ പബ്ലിക്കേഷൻസ്' തുടങ്ങിയതോടെ ആ സ്വപ്നം പൂവണിഞ്ഞു.

Advertisment

ഇന്ന് ഞാൻ അതിലേറെ സന്തോഷവതിയാണ് ഞങ്ങളുടെ പബ്ളിക്കേഷൻസിലെ മുപ്പതോളം എഴുത്തുകാർ കൈ കോർത്ത 'ന്നിട്ട്?...' എന്ന കഥാസമാഹാരത്തിലെ എഡിറ്റർ പദവി എന്നാലാവും വിധം ഞാൻ നിർവഹിച്ചിരിക്കുന്നു.

ജീവിതത്തിലെ ധന്യമായ ഒരു മുഹൂർത്തമാണിത്. ഒരു പുസ്തകത്തിൻറെ പുറന്താളിൽ... എൻ്റെ മുഖവും കുറിപ്പും… ഇങ്ങനെയൊരു പദവി നല്ല രീതിയിൽ ചെയ്യാൻ സഹായിച്ച എല്ലാവർക്കും നന്ദി.

'ന്നിട്ട്?... 'എന്ന ചെറുകഥാസമാഹാരം ഫെബ്രുവരി 16 രാവിലെ 10 മണിക്ക് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ വച്ച് ബഹുമാന്യനായ കെ.പി രാമനുണ്ണി സാർ പ്രകാശനം ചെയ്യുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്,

-സുനിത കെ എൻ

voices
Advertisment