ക്ഷേത്രദര്‍ശനത്തിനിടെ ഫോട്ടോ എടുത്ത ആരാധകനോട് കയര്‍ത്ത് സാമന്ത

ഉല്ലാസ് ചന്ദ്രൻ
Monday, February 24, 2020

തെന്തിന്ത്യന്‍ സിനിമാരംഗത്തെ തിളങ്ങുന്ന താരമാണ് സാമന്ത അകിനേനി. തമിഴിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം, വളരെ പെട്ടന്നാണ് തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായി മാറിയത്.

എന്നാല്‍, ആരാധകരുടെ ശല്യം സഹിക്ക വയ്യാതെ പ്രതികരിക്കുന്ന സാമന്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോടാണ് നടി മുന്നറിയിപ്പ് നല്‍കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു സാമന്ത. ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതിനിടെ ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ” മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്” – സാമന്ത അയാളോട് പറഞ്ഞു.

×