New Update
ലോക്ക്ഡൗണ്‍ കാലത്ത് വീടിനകത്ത് മക്കളുടെ കുസൃതികള്‍ കണ്ടും മക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മക്കളുമായുള്ള ചിത്രങ്ങളും വീഡിയോകളും ലോക്ക്ഡൗണ്‍ കാലത്തെ ചലഞ്ചുകളും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ കുഞ്ഞുമകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
Advertisment
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ സമീറയുടെ കണ്ണാടി എടുക്കാന്‍ ശ്രമിക്കുന്ന കുസൃതികാരിയായ മകള്‍ നൈറയെയും കാണാം. മകളുടെ കുസൃതികള്‍ ആസ്വദിക്കുന്ന സമീറയെയും വീഡിയോയില്‍ വ്യക്തമാണ്. നിരവധി ലൈക്കുകളും കമന്‍റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. അടുത്തിടെയും മകളുടെ ഒരു വീഡിയോ ആരാധകര്‍ക്കായി താരം പങ്കുവച്ചിരുന്നു.