വിഷ്ണുവിന്റെ നഷ്ടപ്പെട്ട ബാഗ് തിരിച്ചുകിട്ടുമ്പോള്‍ പ്രതീക്ഷ കൈവിടാതെ സമൃത ; യുവതി കവര്‍ച്ചക്കിരയായത് വിഷ്ണു കവര്‍ച്ചക്കിരയായ അന്നു തന്നെ ; ഇരു സംഭവങ്ങളും നടന്നത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ; സമൃതയ്ക്ക് നഷ്ടമായതും പ്രധാന രേഖകള്‍ അടങ്ങിയ ബാഗ് ; മനസ്സലിവ് തോന്നി കള്ളന്‍ എല്ലാം തിരികെ ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുവതി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, November 16, 2019

തൃശൂര്‍ : തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ യുവാവ് കവര്‍ച്ചയ്ക്കിരയായതിന്റെ അന്നുതന്നെ മോഷണത്തിനിരയായി കണ്ണൂര്‍ സ്വദേശിനി സമൃതയും. പണവും മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ ബാഗാണ് കവര്‍ന്നത്. മോഷണം നടന്നത് തൃശൂരില്‍ വച്ചായതു കൊണ്ടു തന്നെ ഇരു കവര്‍ച്ചകള്‍ക്കുപിന്നിലും ഒരേ സംഘമാണെന്നാണ് സമൃതയുടെ ആരോപണം.

പരീക്ഷ കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം സമൃത രാജ്യറാണി എക്സ്പ്രസില്‍ കൊച്ചുവേളിയില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് യാത്ര തിരിച്ചത്. സമൃതയുടെ പണവും മൊബൈല്‍ ഫോണും, പരീക്ഷ ഹാള്‍ ടിക്കറ്റും, ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകളും, എടിഎം കാര്‍ഡുകളും അടങ്ങുന്ന ബാഗ് മോഷ്ടാവ് കവര്‍ന്നു.

റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര. അതുകൊണ്ടുതന്നെ ഇത്തരമൊരനുഭവം പ്രതീക്ഷിച്ചിരുന്നില്ല. രാത്രിയില്‍ ക്ഷീണം കാരണം മയങ്ങിപ്പോയി. ഈ സമയത്താണ് തലയ്ക്കടുത്ത് വച്ചിരുന്ന ബാഗുമായി മോഷ്ടാവ് കടന്നത്.

മോഷണവിവരം പൊലീസിലും, സൈബര്‍ സെല്ലിലും, റയില്‍വേയിലുമെല്ലാം അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. അന്നുതന്നെ കവര്‍ച്ചയ്ക്കിരയായ തൃശൂരിലെ വിഷ്ണുപ്രസാദിന് നഷ്ടപ്പെട്ട ജീവിതം തിരികെകിട്ടിയെന്ന് കേള്‍ക്കുമ്പോള്‍ പ്രതീക്ഷ വയ്ക്കുകയാണ് സമൃതയും.

×