സാംസങ്ങിന്റെ സ്മാർട്ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്ന മാക്സ് വെയ്ൻബാച്ചിന്റെ അഭിപ്രായത്തിൽ, കമ്പനി അബദ്ധവശാൽ റിലീസ് ചെയ്യാത്ത ഗാലക്‌സി നോട്ട് 20 അൾട്രാ കാണിക്കുന്ന ഒരു ചിത്രം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു എന്നാണ്.
ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുന്ന നിരവധി ക്യാമറ സവിശേഷതകളിൽ ഫില്‍ട്ടര്‍ മെയ്ക്കിങ് മുതല്‍ നൈറ്റ് ടൈം ലാപ്‌സ് വരെയാണ് അവതരിപ്പിക്കുവാനായി പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ ഡയറക്ടേഴ്‌സ് വ്യൂ എന്ന സവിശേഷതയും കാണാവുന്നതാണ്.
/sathyam/media/post_attachments/ijY8MKHL8DsPYANSh2Ff.jpg)
എക്‌സ്ഡിഎ ഡവലപ്പര്‍മാര്‍ കണ്ടെത്തിയ കോഡ് അനുസരിച്ച് ഭാവി ഫോണുകളില്‍ ഉള്‍പ്പെടുത്താവുന്ന നിരവധി പുതിയ ക്യാമറ മോഡുകളിലാണ് സാംസങ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സാംസങ് ഉപകരണങ്ങള്‍ക്കുള്ളിലെ കോഡ് വിശകലനം ചെയ്യുന്ന ഗവേഷകര്‍ പറയുന്നത്, 'ഡയറക്ടേഴ്‌സ് വ്യൂ' പോലുള്ള നിരവധി പുതിയ മോഡുകളുടെ തെളിവുകള്‍ കണ്ടെത്തിയതായും ഇത് ഉപയോക്താക്കളെ അവരുടെ ഫോണുകളിലെ വ്യത്യസ്ത ലെന്‍സുകള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. റെക്കോര്‍ഡ് ചെയ്യുന്ന ഒരു വസ്തുവിലേക്ക് ഫോക്കസ് 'ലോക്ക്' ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു.
ഒരേ സമയം രണ്ട് വ്യത്യസ്ത ഫോണ്‍ ക്യാമറകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഐഫോണ്‍ 11 ന്റെ ഫിലിമിക് പ്രോയ്ക്ക് സമാനമായി ഈ സവിശേഷത പ്രവര്‍ത്തിക്കുമെന്ന് എക്‌സ്ഡിഎ പറയുന്നു. പ്രൊഫഷണല്‍ ഗ്രേഡ് മള്‍ട്ടിക്യാം വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഒന്നിലധികം ഐഫോണുകള്‍ ഉപയോഗിച്ച് ഒരിക്കല്‍ ഈ സവിശേഷത ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പറയുന്നത്. 'നൈറ്റ് ഹൈപ്പര്‍ലാപ്‌സ്' മോഡിനുള്ള തെളിവുകളും എക്‌സ്ഡിഎ കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us