6,800 എംഎഎച്ച് ബാറ്ററിയുമായി വരുന്നു സാംസങ് ഗാലക്‌സി എം 41 

സത്യം ഡെസ്ക്
Sunday, July 5, 2020

സാംസങ് ഗാലക്‌സി എം 41 3 സി സർട്ടിഫിക്കേഷൻ കഴിഞ്ഞ ആഴ്ച ജൂൺ 28 ന് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ വ്യക്‌തമാക്കി. ഈ ഫോൺ ഇപ്പോഴും വിപണിയിൽ വരുവാനായി തയ്യാറെടുക്കുന്നതിന്റെ കാര്യം ഈ സർട്ടിഫിക്കേഷനിലൂടെ പ്രസ്താവിക്കുന്നു. വരാനിരിക്കുന്ന എം-സീരീസ് ഫോണിന്റെ ചില സവിശേഷതകളും ഇതോടപ്പം വെളിപ്പെടുത്തുന്നുണ്ട്.

6,800 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനെ ശക്തിപ്പെടുത്തുന്നത്. അത് സാംസങ്ങിന്റെ എം സീരീസ് ഫോണുകളേക്കാൾ 800mAh വലുതാണ്. 6,800mAh ബാറ്ററി യഥാർത്ഥത്തിൽ വലിയ ടാബ്‌ലെറ്റുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഇത് ഒരു എം-സീരീസ് ഉപകരണമാണെന്ന കാര്യം കണക്കിലെടുക്കുമ്പോൾ സാംസങ് ഗാലക്‌സി എം 41 ന് ഇന്ത്യയിൽ 15,000 മുതൽ 20,000 രൂപ വരെ വിലയുണ്ട്.

അതിനാൽ, ഈ സെഗ്‌മെന്റിൽ ഇത്രയും വലിയ ബാറ്ററിയുള്ള ഒരേയൊരു ഫോൺ ഇത് മാത്രമായിരിക്കും. സേഫ്റ്റി കൊറിയ വെബ്‌സൈറ്റിൽ ഈ വലിയ ബാറ്ററിയുടെ ഒരു ചിത്രവും വരുന്നുണ്ട്. ഒ‌എൽ‌ഇഡി പാനലിൽ വരുന്ന ഒരു പ്രശ്‌നം പരിഹരിക്കാൻ സാംസങ് ഒരു മാർഗം കണ്ടെത്തിയിരിക്കാമെന്ന വസ്തുതയിലേക്ക് റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നു.

ഗാലക്‌സി എം 41ൽ ഒരു തേർഡ് പാർട്ടി കമ്പനി നിർമ്മിച്ച ഒ‌എൽ‌ഇഡി പാനൽ കൊണ്ടുവരുവാൻ പോകുന്നുവെന്ന് സാംസങ് വെളിപ്പെടുത്തി.

×