Advertisment

നിങ്ങളുടെ ഫോണുകളിലെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പണി മുടക്കിയോ..എങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം !

New Update

ചൊവ്വാഴ്ച ഇന്ത്യയിലടക്കം ആഗോളതലത്തിൽ ചില ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പണി മുടക്കിയിരുന്നു.  പണിമുടക്കിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ നിന്ന് മുക്തി നേടാന്‍ ചെയ്യേണ്ടത് എന്തെന്ന് വ്യക്തമാക്കി സാംസങ് രംഗത്തെത്തിയിരിക്കുകയാണ്. “വെബ് വ്യൂ അപ്‌ഡേറ്റ് നീക്കംചെയ്‌ത് ഫോൺ റീ സ്റ്റാര്‍ട്ട് ചെയ്യുക ,എന്നാണ് സാംസങ് നിര്‍ദേശിച്ചിരിക്കുന്നത്.

Advertisment

publive-image

നിങ്ങളുടെ ഫോണുകളിലെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പണി മുടക്കിയെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

Go settings > apps > tap the three dots in the top right corner > show system apps > search for Android System WebView > select Uninstall updates

നിരവധി ഉപയോക്താക്കളാണ് അവരുടെ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലെ അപ്ലിക്കേഷനുകളിൽ പണിമുടക്കിയതു മൂലമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചത്. റെഡ്ഡിറ്റിൽ പോസ്റ്റുചെയ്ത പരാതികൾ പ്രകാരം ഇത് വ്യത്യസ്ത സാംസങ് ഫോണുകളെ ബാധിക്കുന്നു. വെബ് ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് സിസ്റ്റം വെബ്‌വ്യൂവിലെ ഒരു പ്രശ്‌നമാണ് അപ്ലിക്കേഷൻ ക്രാഷുകൾക്ക് പിന്നിലെ കാരണം.

ഗാലക്‌സി എസ് 21, ഗാലക്‌സി എ 50, ഗാലക്‌സി എസ് 8, ഗാലക്‌സി എ 71, നോട്ട് 20 അൾട്രാ ഉൾപ്പെടെയുള്ള സാംസങ് സ്മാർട്ട്‌ഫോണുകളില്‍ പ്രശ്‌നം കണ്ടെത്തി.ആമസോൺ, ജിമെയിൽ, ഗൂഗിൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ആപ്ലിക്കേഷനുകൾ ഫോണുകളിൽ തകരാറിലായതായി ഉപയോക്താക്കൾ റിപ്പോർട്ടുചെയ്‌തു.

ഹുവാവേ, ഗൂഗിൾ പിക്‍സൽ, മോട്ടറോള എന്നിവയുൾപ്പെടെ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള കുറച്ച് ഫോണുകളും ഇതേ അപ്ലിക്കേഷൻ ക്രാഷിംഗ് പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതായി കണ്ടെത്തി.

tec news
Advertisment