‘ഞങ്ങളുടെ സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ്’ സന്തോഷം പങ്കുവെച്ച് സംവൃത സുനില്‍

ഫിലിം ഡസ്ക്
Monday, February 22, 2021

മലയാളികളുടെ പ്രിയ നായിക സംവൃത സുനില്‍ മകന്റെ ഒന്നാം പിറന്നാളിന് ചിത്രം പങ്കുവച്ച്‌ ആരാധകരുമായി സന്തോഷം പങ്കുവച്ചിരിക്കുകയാണ് . ഇളയമകന്‍ രുദ്രക്ക് ഒരു വയസ്സ് തികഞ്ഞ സന്തോഷത്തെ കുറിച്ചാണ് നടി പറയുന്നത്. ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന് എന്ന് കുറിച്ച്‌ മകന്റെ ചിത്രം നടി പങ്കുവച്ചു.

മൂത്തമകന്‍ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ കുറിച്ചിരിക്കുന്നത്.

അഖില്‍ രാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു അഖിലുമായുളള സംവൃതയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന സംവൃത അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

×