സംയുക്ത മേനോന്‍റെ ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

ഫിലിം ഡസ്ക്
Thursday, December 3, 2020

സംയുക്ത മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

സംയുക്ത മേനോനൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വി കെ പ്രകാശിന്‍റെ ട്രെന്‍ഡ്‍സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ് ‘എരിഡ’. ഛായാഗ്രഹണം എസ് ലോകനാഥന്‍.

×