New Update
ബെംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യും.
Advertisment
ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗറിൽവച്ച് ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായത്. സുഹൃത്തായ നവീനാണ് വാഹനം ഓടിച്ചിരുന്നത്. നവീൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ലോക്ഡൗണിനിടെ മരുന്നുവാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഇരുവരും.