ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു;  ജീവനൊടുക്കിയത്‌ സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറിയില്‍ പ്രധാന വേഷത്തില്‍ എത്തിയ താരം

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള്‍ ടോള്‍ഡ് സ്റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. മുംബൈയിലെ ഇദ്ദേഹത്തിന്‍റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് മുംബൈ പൊലീസ് പറയുന്നത്.

Advertisment

publive-image

മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്‍റെ വസതി. മരിക്കുന്നതിന് മുന്‍പ് സന്ദീപ് ഫേസ്ബുക്കില്‍ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്‍റെ ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം സിനിമ ലോകത്തെ കഷ്ടപ്പാടുകളും, സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സൂചനയാണ് ലഭിക്കുന്നത്.

ടെലിവിഷന്‍ രംഗത്തും ഏറെ തിരിച്ചറിയുന്ന മുഖമാണ് സന്ദീപിന്‍റെത്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്ഷയ് കുമാര്‍ നായകനായ കേസരിയിലും ഒരു പ്രധാന വേഷം ഇദ്ദേഹം ചെയ്തിട്ടുണ്ട്.

2020 ജൂണ്‍ മാസത്തില്‍ ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റെ ആത്മഹത്യ ബോളിവുഡില്‍ ഉണ്ടാക്കിയ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് സിനിമ ലോകത്തെ ഞെട്ടിച്ച് പുതിയ വാര്‍ത്ത വരുന്നത്.

sandeep nahar film news
Advertisment