Advertisment

സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത് അറിഞ്ഞില്ല; ക്രൈം ബ്രാഞ്ചിനെതിരെ അതൃപ്തി അറിയിച്ച് ഇ ഡി

New Update

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനെതിരെ പരാതി ഉന്നയിച്ചു ഇ ഡി. തങ്ങൾ അറിയാതെയാണ് ക്രൈം ബ്രാഞ്ചിന്റെ ഈ നടപടി എന്നാണ് ഇ ഡിയുടെ പരാതി. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് തങ്ങൾക്ക് നൽകിയില്ലെന്ന് ഇ ഡി പറയുന്നു.

Advertisment

publive-image

കോടതിയെ കബളിപ്പിച്ചു കൊണ്ടാണ് ക്രൈം ബ്രാഞ്ച് ഈ കേസിൽ തുടർ നടപടികൾ എടുക്കുന്നതെന്ന് ഇ ഡി. തങ്ങൾക്ക് ഈ വിഷയത്തിൽ പറയാനുള്ളത് കേൾക്കാതെയാണ് ക്രൈം ബ്രാഞ്ച് മുന്നോട്ട് പോകുന്നതെന്നും ഇ ഡി ആരോപിക്കുന്നു. ക്രൈം ബ്രാഞ്ചിന്റേത് സംശയാസ്പദമായ നീക്കങ്ങൾ ആണെന്നും ഇതിൽ തങ്ങൾക്ക് എതിർപ്പുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന കേസിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

sandeep nair
Advertisment