സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; മുദ്ര വച്ച കവറില്‍ നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

New Update

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിയില്‍ പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണുള്ളതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മൊഴി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മുദ്രവച്ച കവറില്‍ നല്‍കാമെന്ന് ക്രൈംബ്രാഞ്ച്  കോടതിയെ അറിയിച്ചു.

Advertisment

publive-image

സന്ദീപ് നായരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഹര്‍ജിയില്‍ പ്രസക്തമല്ലാത്ത രേഖകള്‍ നല്‍കിയതില്‍ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാണ്.

ഇഡിക്കെതിരെ കേസ് എടുത്തതില്‍ ക്രൈംബ്രാഞ്ചിന് മറ്റു ലക്ഷ്യങ്ങളില്ല. അന്വേഷണത്തിന്റെ മറവില്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നുംക്രൈംബ്രാഞ്ച് അഭിഭാഷകന്‍ വാദിച്ചു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌നയുടെ ശബ്ദസന്ദേശത്തിന്റെയും സന്ദീപ് നായരുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്.

sandeep nair
Advertisment