Advertisment

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; മന്ത്രിമാരുടേയും ഒരു മന്ത്രിയുടെ മകന്റേയും പേര് പറയാന്‍ നിര്‍ദേശിച്ചു; ജയിലില്‍ നിന്ന് കോടതിയ്ക്ക് കത്തയച്ച് സന്ദീപ് നായര്‍ 

New Update

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍. ജയില്‍ നിന്നും തന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് കോടതിക്ക് അയച്ചിരിക്കുന്നത്.

Advertisment

publive-image

കേസില്‍ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. ഇത്തരത്തില്‍ മൊഴി നല്‍കിയാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാം എന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.

എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ് സന്ദീപ് നായരുടെ കത്ത്. ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്.

മന്ത്രിമാരുടേയും ഒരു മന്ത്രിയുടെ മകന്റേയും പേര് പറയാന്‍ നിര്‍ദേശിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ പേരാണ് സന്ദീപ് നായര്‍ ഉന്നയിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കോടതിയെ അറിയിച്ചു.

gold smuggling case sandeep nair
Advertisment