ഒളിവില്‍ കഴിയുന്നതിനിടെ സന്ദീപ് വിളിച്ചിരുന്നു; എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് കുടുക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ് അവന്‍ കരയുകയായിരുന്നു; ഒട്ടെറെ കടങ്ങളുണ്ട്, പഴയ ആഡംബരക്കാര്‍ വാങ്ങിയത് പണം മുഴുവന്‍ നല്‍കാതെയാണെന്ന് പറഞ്ഞു; സന്ദീപിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ കസ്റ്റംസ് പിടികൂടിയത്. ഇരുവരെയും ഇന്നലെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ സന്ദീപ് ഫോണ്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ അമ്മ ഉഷയും രംഗത്തെത്തി.

Advertisment

publive-image

വ്യാഴാഴ്ചയാണ് സന്ദീപ് തന്റെ മൊബൈലിലേക്ക് വിളിച്ചത്.എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് കരയുകയായിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണം. ഒട്ടേറെ കടങ്ങളുണ്ടെന്നും ആഡംബരക്കാര്‍ പഴയത് വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും പറഞ്ഞതായും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ എന്‍ഐഎ അറസ്റ്റുചെയ്ത  സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ഇന്നുണ്ടാകും. മൂന്നു ദിവസത്തേക്ക് എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത ഇരുവരും അങ്കമാലിയിലെയും തൃശൂരിലെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്.

sandeep nair latest news all news gold smuggling case swapna and sandeep
Advertisment