Advertisment

സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് നേരിട്ട് ക്ഷണിക്കുകയായിരുന്നു;  വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചത്, മറ്റ് ബന്ധമൊന്നും സ്പീക്കറുമായി ഇല്ലായിരുന്നുവെന്ന് സന്ദീപ് നായർ; 'സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ല'

New Update

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ് നായർ . വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

സ്വര്‍ണക്കടത്ത് കേസില്‍ നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് സന്ദീപ് പ്രതികരിച്ചു. തൻ്റെ വീട്ടിൽ നിന്നും എടുത്ത സാധനങ്ങൾ സ്വർണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയില്‍ തെളിയിക്കട്ടെ.

സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത് വഴിയാണ്. കോൺസുലേറ്റിന്റെ ചില കോൺട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003ൽ സ്വണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.

sandeep nair
Advertisment