ആലപ്പുഴ: കേരളത്തിൽ നിന്ന് പോകുന്നതിനു മുമ്പ് സ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാരിയര്‍.
/sathyam/media/post_attachments/grQf4l9TaqFvcG0yKCx1.jpg)
സ്വപ്നയ്ക്ക് മറ്റൊരു മന്ത്രിയുമായും ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിനു പിന്നാലെയാണ് സന്ദീപ് വാരിയരുടെ പരാമർശം. ഇ.പി. ജയരാജന്‍റെ മകനും സ്വപ്ന സുരേഷുയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനാണെന്നും സന്ദീപ് ആരോപിച്ചു.
തിരുവനന്തപുരത്തെ കെ.ടി. റമീസിന്റെ വീട്ടിലെ ഫർണിച്ചറുകളുമായി സന്ദീപ് ഉന്നയിച്ച് ആരോപണങ്ങൾക്ക് തെളിവ് പുറത്തുവിടാൻ റമീസ് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. അതിന് സന്ദീപ് സമൂഹമാധ്യമത്തിലൂടെ മറുപടിയും നൽകി.