അലി അക്ബറിന്റെ സിനിമയുടെ പ്രദര്‍ശനം വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമയും തീയേറ്റര്‍ കാണില്ല; സന്ദീപ് വാര്യര്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, February 2, 2021

കോഴിക്കോട്: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രദര്‍ശനം വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമയും തീയേറ്റര്‍ കാണില്ലെന്ന ഭീഷണിയുമായി സന്ദീപ് വാര്യര്‍.

ആഷിക്ക് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞതെന്ന് ജനം ടി. വി റിപ്പോര്‍ട്ട് ചെയ്യുന്നു.

”മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്റെ പരാജയത്തിന്റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണ്” എന്നാണ് സന്ദീപ് വാര്യര്‍ പരിപാടിയില്‍ പറഞ്ഞത്.

×