Advertisment

ഹരിദ്വാറിൽ കുംഭമേള നടത്താമെങ്കിൽ തൃശ്ശൂരിൽ പൂരവും നടത്താം; സകല ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവർത്തിക്കാമെങ്കിൽ, സിനിമാ തീയേറ്ററുകളടക്കം തുറക്കാമെങ്കിൽ പൂരം എക്സിബിഷനും നടത്താം;  തൃശ്ശൂർ പൂരം ഇത്തവണയും മുടങ്ങരുതെന്ന് സന്ദീപ് വാര്യര്‍

New Update

തിരുവനന്തപുരം: തൃശൂര്‍ പൂരം ഇത്തവണയും മുടങ്ങാതെ നടത്തണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഹരിദ്വാറില്‍ കുംഭമേള നടത്താമെങ്കില്‍ തൃശൂര്‍ പൂരവും നടത്താമെന്നും ഷോപ്പിംഗ് മാളുകളും സിനിമാ തീയേറ്ററുകളും തുറന്നു പ്രവര്‍ത്തിക്കാമെങ്കില്‍ പൂരം എക്‌സിബിഷനും നടത്താമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Advertisment

publive-image

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

തൃശ്ശൂർ പൂരം ഇത്തവണയും മുടങ്ങരുത്. അധികൃതർ മുടക്കരുത്. പാർട്ടി സമ്മേളനങ്ങൾക്കും മറ്റു പല പരിപാടികൾക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ പൂരം സർവ്വ പ്രൗഢിയോടും കൂടി നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുത്.

ഹരിദ്വാറിൽ കുംഭമേള നടത്താമെങ്കിൽ തൃശ്ശൂരിൽ പൂരവും നടത്താം .

സകല ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവർത്തിക്കാമെങ്കിൽ, സിനിമാ തീയേറ്ററുകളടക്കം തുറക്കാമെങ്കിൽ പൂരം എക്സിബിഷനും നടത്താം.

കാസർകോടും മറ്റു ചില സ്ഥലങ്ങളിലും എക്സിബിഷനുകൾ നിർബാധം നടത്തുമ്പോൾ തൃശ്ശൂർ പൂരം എക്സിബിഷനോട് എന്തിനാണ് വിരോധം ? പൂരത്തിൻ്റെ പ്രധാന വരുമാന മാർഗം എക്സിബിഷൻ ആണെന്നിരിക്കെ അത് തകർക്കരുത്.

നൂറു കണക്കിന് വാദ്യ കലാകാരൻമാരുടെ കുടുംബങ്ങൾ, ആനപ്പുറം തൊഴിലാളികൾ , പൂരവുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികൾ .. അവരെ ഇനിയും പട്ടിണി കിടത്തരുത്.

ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം ?

ഖേദത്തോടെ പറയട്ടെ, ഇക്കാര്യത്തിൽ തൃശ്ശൂർ ജില്ലാ ഭരണകൂടം വർഗീയമായ കാഴ്ചപ്പാടോടെ പൂരത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതനുവദിക്കാൻ കഴിയില്ല .പൂരം നടത്താൻ സഹായിക്കേണ്ട കളക്ടറും കൂട്ടരും തൃശ്ശൂർ പൂരത്തെ തകർക്കാൻ കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെ വ്യവഹാരപ്പെരുമഴ തീർക്കുന്ന എൻ.ജി.ഒ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യരുത്.

മുഴുവൻ മലയാളികളുടെയും സാംസ്കാരിക പൈതൃകത്തിൻ്റെ വർണ്ണചിത്രമാണ് തൃശ്ശൂർ പൂരം .

തൃശ്ശൂർ പൂരം മുഴുവൻ പ്രൗഢിയോടും കൂടി നടക്കണം , നമ്മൾ നടത്തും.

പൂരം എല്ലാ അന്തസ്സോടെയും പൂർണ്ണരൂപത്തിൽ നടത്താനുള്ള പാറമേക്കാവ് , തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെയും ഘടക പൂരം ഭാരവാഹികളുടെയും പൂരപ്രേമികളുടെയും പരിശ്രമത്തിന് പിന്തുണയേകാം .

sandeep warrier sandeep warrier speaks
Advertisment