മാരാമൺ കൺവെൻഷനിടെ തിരുമേനി പ്രസംഗിച്ചു; “നിങ്ങൾ വേദപുസ്തകം വായിക്കരുത് , നിത്യവും മനോരമ വായിക്കണം”; ശ്രോതാക്കൾ ഞെട്ടി ഇരിക്കവേ തിരുമേനി തുടർന്നു, “എന്നാൽ മനോരമ പഠിക്കരുത് , വേദപുസ്തകം എന്നും പഠിക്കണം”; മാര്‍ ക്രിസ്റ്റോറ്റം തിരുമേനിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സന്ദീപ് വാര്യര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 5, 2021

അന്തരിച്ച മാര്‍ ക്രിസ്റ്റോറ്റം തിരുമേനിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി നേതാന് സന്ദീപ് വാര്യര്‍. മാരാമണ്‍ കണ്‍വെന്‍ഷനിടെ തിരുമേനി പ്രസംഗത്തിനിടെ നടത്തിയ ഫലിതം ഓര്‍മ്മിപ്പിച്ചാണ് സന്ദീപ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നത്..

സന്ദീപ് ജി വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

മാരാമൺ കൺവെൻഷനിടെ തിരുമേനി പ്രസംഗിച്ചു “നിങ്ങൾ വേദപുസ്തകം വായിക്കരുത് , നിത്യവും മനോരമ വായിക്കണം”
ശ്രോതാക്കൾ ഞെട്ടി ഇരിക്കവേ തിരുമേനി തുടർന്നു
” എന്നാൽ മനോരമ പഠിക്കരുത് , വേദപുസ്തകം എന്നും പഠിക്കണം”

ഫലിതപ്രിയനായിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് , ഭാരതീയ സംസ്കാരത്തിൻ്റെ പ്രയോക്താവായിരുന്ന മഹാതാപസിക്ക് ആദരാഞ്ജലികൾ .

×