Advertisment

‘ഉത്തര്‍പ്രദേശില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ ഇഡിയറ്റ്‌സ്. കേരളത്തില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ നന്‍പന്‍ ഡാ. കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന പോലും മറച്ചു വച്ച് കോവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടുപോയതും മഹാകാര്യമായി സമര്‍ത്ഥിക്കുന്ന മുഖ്യമന്ത്രിയോടും സഖാക്കളോടും മാധ്യമ സഖാക്കളോടും ഒന്നേ പറയാനുള്ളൂ. വല്ലാത്ത തൊലിക്കട്ടി തന്നെ; വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

New Update

ആലപ്പുഴ : പുന്നപ്രയില്‍ ശ്വാസംമുട്ടല്‍ അനുഭവിച്ച കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. യുപിയില്‍ ആംബുലന്‍സില്ലാതെ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍ അത് തെറ്റ്. എന്നാല്‍ കേരളത്തില്‍ അങ്ങനെ സംഭവിച്ചാല്‍ അത് വലിയ കാര്യമായെന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Advertisment

publive-image

‘ഉത്തര്‍പ്രദേശില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ ഇഡിയറ്റ്‌സ്. കേരളത്തില്‍ ആംബുലന്‍സില്ലാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചാല്‍ നന്‍പന്‍ ഡാ. കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന പോലും മറച്ചു വച്ച് കോവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടുപോയതും മഹാകാര്യമായി സമര്‍ത്ഥിക്കുന്ന മുഖ്യമന്ത്രിയോടും സഖാക്കളോടും മാധ്യമ സഖാക്കളോടും ഒന്നേ പറയാനുള്ളൂ. വല്ലാത്ത തൊലിക്കട്ടി തന്നെ.’

രോഗിയെ ബൈക്കിലെത്തിച്ച സംഭവത്തില്‍ ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പിന്നീടാണ് സത്യാവസ്ഥ വെളിപ്പെടുത്തി രോഗിയെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. അവര്‍ ആംബുലന്‍സിന് കാത്തിരുന്നെങ്കില്‍ രോഗിയെ രക്ഷിക്കാനാവില്ലായിരുന്നു എന്നാണ് ഡോക്ടര്‍ വിഷ്ണു പറഞ്ഞത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ച രേഖ, അരവിന്ദ് എന്നിവരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേ തുടര്‍ന്നാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പങ്കുവെച്ചത്.

കേരളമായതിനാലാണ് ഇത്തരത്തില്‍ ആ സംഭവത്തെ പ്രശംസിക്കുന്നത്. കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന പോലും മറച്ചു വച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവരെ പ്രശംസിക്കുകയാണ് മുഖ്യമന്ത്രിയടക്കം ഉള്ളവര്‍. അവര്‍ക്ക് അസാമാന്യ തൊലിക്കട്ടി തന്നെയാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

 

sandeep warrier sandeep warrier speaks
Advertisment