Advertisment

ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്.. ; കേരളത്തില്‍ ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനൊരുങ്ങുന്നു ; നൂറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

തിരുവനന്തപുരം ; കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ഓരോ ഹിന്ദു ബാങ്കുകള്‍ തുടങ്ങാന്‍ സംഘപരിവാര്‍. മിനിസ്ട്രി ഓഫ് കോഓപ്പറേറ്റീവ് അഫയേഴ്‌സിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളായാണ് ഹിന്ദു ബാങ്കുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനകം നൂറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായിട്ടാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ ബാങ്കുകളുടെ പേര് ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികളെ്‌നനായിരിക്കും. ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംഘപരിവാര്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്.

കമ്പനി തുടങ്ങി ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 പേരെ ചേര്‍ക്കണമെന്നാണ് ചട്ടം. അംഗങ്ങളില്‍ നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ച് അവര്‍ക്ക് മാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ പ്രത്യേകത. ആദ്യ ഘട്ടത്തില്‍ ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് നൂറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹിന്ദു കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം. സ്വര്‍ണ വായ്പ, വ്യവസായിക വായ്പ, വാഹന വായ്പ എന്നിവ അനുവദിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശ നല്‍കാനാണ് തീരുമാനം. അംഗത്വത്തിന് കെ വൈ സി നിബന്ധനകള്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

hindu bank sangaparivaar
Advertisment