'തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ'; കുറിപ്പുമായി സാനിയ മിർസ

New Update

publive-image

ഹൈദരാബാദ്: ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയാണ് സാനിയ മിർസയും ശുഐബ് മാലിക്കും. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കിടെ കൂടുതൽ സംശയമുണർത്തുകയാണ് ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ.

Advertisment

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സ്റ്റോറിയുമാണ് പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. ''തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ''-സാനിയ ഏറ്റവും ഒടുവിൽ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണിത്. ദിവസങ്ങൾക്കുമുൻപ് മകൻ ഇഷാനൊപ്പമുള്ള ചിത്രം പങ്കുവച്ചും നിലവിലെ ജീവിതസാഹചര്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു താരം. കഠിനമായ ദിനങ്ങളിൽ മുന്നോട്ടുപോകാൻ സഹായിക്കുന്ന നിമിഷങ്ങൾ എന്ന അടിക്കുറിപ്പായിരുന്നു കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചിരുന്നത്.

ദിവസങ്ങൾക്കുമുൻപും നിലവിലെ മാനസികാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു സാനിയ മിർസ. മാനസികമായി തളർന്നിരിക്കുകയാണെന്നും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം സൂചിപ്പിച്ചത്. എന്നാൽ, ദൈവത്തെ വിശ്വസിക്കണമെന്നും ഏറ്റവും നല്ല മാർഗത്തിലൂടെ അവൻ നമ്മെ നയിക്കുമെന്നും സാനിയ കുറിച്ചു.

Advertisment