‘സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസര്‍’; മലയാളം ടിക് ടോക്ക് വീഡിയോ പങ്കുവച്ച് സാനിയ

ന്യൂസ് ഡെസ്ക്
Thursday, May 14, 2020

കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി സാനിറ്റൈസര്‍ ഉപയോഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായെങ്കിലും ഇതിന്റെ ഉച്ഛാരണം ചിലരെയെങ്കിലും കുഴക്കുന്നുണ്ട്.

കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനും ഈ ഉച്ഛാരണത്തിലെ ‘കുഴപ്പം’ ഉപയോഗിച്ച് ഒരു ഹാസ്യ ടിക് ടോക് വീഡിയോയും തയ്യാറാക്കിയിരുന്നു.

ഒരാള്‍ സാനിറ്റൈസര്‍ എന്നതിനും പകരം ‘സാനിയ മിര്‍സയുടെ ട്രൗസര്‍’ എന്ന് എഴുതിക്കൊണ്ടുവരുന്നതും കടക്കാരന്‍ അത് തിരുത്തുന്നതുമാണ് വീഡിയോയിലുള്ളത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച ആ വീഡിയോ ഇപ്പോഴാണ് വൈറലാകുന്നത്. എങ്ങനെയെന്നല്ലേ ? സാക്ഷാല്‍, സാനിയ മിര്‍സ നേരിട്ട് ആ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു.

വീഡിയോ കാണാം…

×