ഫിലിം ഡസ്ക്
Updated On
New Update
ബാംഗളൂർ; ബാംഗളൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി വിവാഹിതയെന്ന് റിപ്പോർട്ടുകൾ.
Advertisment
2018 ൽ ഇസ്ലാം മതം സ്വീകരിച്ച് താരം ബാംഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയെ വിവാഹം കഴിച്ചെന്നാണ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു താരത്തിന്റെ മതംമാറ്റം. തുടർന്ന് താരം മാഹിറ എന്ന പേരും സ്വീകരിച്ചു. താരം മതം മാറിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ വിവാഹ വാർത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല.