കന്നഡ സിനിമയുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസുമായി ബന്ധപ്പെട്ട് താരങ്ങളുടെ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സമ്പാദ്യത്തിന്റെ വലിയ പങ്ക് ബെംഗളൂരു ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ നഷ്ടപ്പെട്ടെന്നാണ് അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി മൊഴി നല്‍കിയത്.
/sathyam/media/post_attachments/7LNuTQwK6TNFMbSM4TQM.jpg)
സഞ്ജനയ്ക്ക് 11 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരി പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രവിശങ്കര്‍, രാഷുല്‍ ഷെട്ടി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു വിദേശ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം.
കന്നഡ സിനിമാ രംഗത്തെ ലഹരിസംഘത്തിനു ബോളിവുഡിലെ പലരുമായും ഇടപാടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അവതാരകയും നടിയുമായ അനുശ്രീ ബെംഗളൂരുവിലെ ലഹരി പാര്‍ട്ടികളില്‍ സജീവമായി പങ്കെടുത്തിരുന്നുവെന്ന് അറസ്റ്റിലായ നൈജീരിയന്‍ ലഹരി ഇടപാടുകാരന്‍ ഫ്രാങ്ക് മൊഴി നല്‍കിയിട്ടുണ്ട്.