സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ഇന്ത്യന്‍ ജേഴ്സിയില്‍ ഉടന്‍ സഞ്ജു സാംസനെ കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്.
Advertisment
സഞ്ജുവിന്റെ പ്രകടനവും ഋഷഭ് പന്തിന്റെ മോശം ഫോമും ചര്‍ച്ച ചെയ്തതായും ഏകദിനത്തിലും ടി20യിലും സഞ്ജുവിന്റെ സാന്നിധ്യം ഉടനെ പ്രതീക്ഷിക്കാമെന്നും വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു പുറത്തെടുത്ത പ്രകടനം സെലക്റ്റര്‍മാരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമം നടത്തണം. മത്സരം നടത്താന്‍ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം തയ്യാറാക്കിയെടുത്തിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.