ഇന്ത്യയുടെ ട്വന്‍റി 20 ടീമില്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തി

സ്പോര്‍ട്സ് ഡസ്ക്
Wednesday, November 27, 2019

ന്യൂഡല്‍ഹി : സഞ്ജു സാംസൺ ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ തിരിച്ചെത്തി. കാല്‍മുട്ടിന് പരിക്കേറ്റ
ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ എടുത്തത് .ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്‍റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.

×