ഇന്ത്യയുടെ നീല കുപ്പായത്തില്‍ സഞ്ജു സാംസണിനെ ഉടന്‍ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷെയ്ന്‍ വോണ്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, September 27, 2020

ഇന്ത്യയുടെ നീല കുപ്പായത്തില്‍ സഞ്ജു സാംസണിനെ ഉടന്‍ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഏറെ നാള്‍ക്ക് ഇടയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സഞ്ജുവെന്ന് വോണ്‍ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തൊരു കളിക്കാരനാണ് സഞ്ജു. എല്ലാ അര്‍ഥത്തിലും ചാമ്പ്യനാണ്. എല്ലാ ഷോട്ടുകളുമുണ്ട് പക്കല്‍. ക്വാളിറ്റിയും ക്ലാസുമുണ്ട്. ഈ വര്‍ഷം സ്ഥിരത നിലനിര്‍ത്തി രാജസ്ഥാനെ കിരീടം ഉയര്‍ത്താന്‍ സഞ്ജു സഹായിക്കുമെന്നാണ് പ്രതീക്ഷ, വോണ്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഐപിഎല്ലില്‍ 19 പന്തിലാണ് സഞ്ജു അര്‍ധ ശതകം കണ്ടെത്തിയത്. ഇന്നിങ്‌സ് അവസാനിപ്പിച്ചത് 32 പന്തില്‍ 74 റണ്‍സ് നേടി. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതിന് ശേഷം 2015ല്‍ സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യക്കായി നാല് മത്സരങ്ങള്‍ മാത്രമാണ് സഞ്ജുവിന് ഇന്ത്യക്കായി കളിക്കാനായത്.

×