സഞ്ജു സാംസണ്‍ വീണ്ടും ട്വന്റി 20 ടീമില്‍ …ഇത്തവണയെങ്കിലും ഗ്രൗണ്ടില്‍ ഇറക്കുമോ..?

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 22, 2020

മുംബൈ:മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകി പ്രിയ താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്.

ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരന്‍. ധവാന്‍ വിശദ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി.

×