/sathyam/media/post_attachments/DVxlZ24tddi8zbGJjL4g.jpg)
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന് രോഹിത് ശര്‍മ, വിരാട് കോലി,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളും. ഇന്ത്യ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നമുക്കൊരുമിച്ച് നിന്ന് രാജ്യത്തെ സെല്യൂട്ട് ചെയ്യാമെന്ന് സഞ്ജു കുറിച്ചിട്ടു.
നിലവില്‍ ഏഷ്യാ കപ്പിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം 20ന് ഇന്ത്യന്‍ ടീം യുഎഇയിലേക്ക് തിരിക്കും. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘം സിംബാബ്‌വെ പര്യടനത്തിനൊരുങ്ങുന്നു.