തിരുവനന്തപുരത്തും സഞ്ജു കാഴച്ചക്കാരനായി

ഉല്ലാസ് ചന്ദ്രൻ
Sunday, December 8, 2019

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ മത്സരത്തിലും കേരളത്തിന്റെ സഞ്ജു സാംസണ്‍ കാഴച്ചക്കാരനായി. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബോളിങ് തെരഞ്ഞെടുത്തു. ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ ഇന്ത്യ: 44/1

തിങ്ങിനിറഞ്ഞ ഗാലറികള്‍ ആവേശത്തോടെ സഞ്ജുവിന്റെ വരവിനായി കാത്തിരുന്നെങ്കിലും, കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുന്നതായി കോലി പ്രഖ്യാപിക്കുകയായിരുന്നു. സ്റ്റേഡിയത്തില്‍ ആളനക്കം തുടങ്ങിയതു മുതല്‍ ‘സഞ്ജു, സഞ്ജു’ എന്നാര്‍ത്തു വിളിച്ച ആരാധകരെ ഇത് നിരാശയിലാഴ്ത്തി.
വെസ്റ്റിന്‍ഡീസ് നിരയില്‍ ഒരു മാറ്റമുണ്ട്. ദിനേഷ് രാംദിനു പകരം നിക്കോളാസ് പുരാന്‍ കളിക്കും.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ പന്തു ചുരണ്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ട്വന്റി20കളില്‍ പുരാന് വിലക്കു ലഭിച്ചിരുന്നു. വിലക്ക് കാലാവധി തീര്‍ന്ന സാഹചര്യത്തിലാണ് പുരാന്‍ ടീമിലേക്കു തിരിച്ചെത്തിയത്. വിന്‍ഡീസിനെതിരെ ട്വന്റി20യില്‍ തുടര്‍ച്ചയായ എട്ടാം ജയവും ഒപ്പം മറ്റൊരു പരമ്പര ജയവും ലക്ഷ്യമിട്ടാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പടയൊരുക്കം.

×