ശക്തമായ മഴയിലും വയനാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടര്‍ന്ന് സന്തോഷ് പണ്ഡിറ്റ്; അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

ന്യൂസ് ബ്യൂറോ, വയനാട്
Friday, July 10, 2020

വയനാട്: ശക്തമായ മഴയിലും വയനാട് ജില്ലയില്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് ചലച്ചിത്ര താരവും സാമൂഹ്യപ്രവര്‍ത്തകനുമായ സന്തോഷ് പണ്ഡിറ്റ്. വയനാട്: ശക്തമായ മഴയിലും വയനാട് ജില്ലയില്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് ചലച്ചിത്ര താരവും സാമൂഹ്യപ്രവര്‍ത്തകനുമായ സന്തോഷ് പണ്ഡിറ്റ്.

കൊവിഡ് കാലത്ത് വയനാട്ടിലെ നിര്‍ധനരായ ആളുകളെ സഹായിക്കുന്നതിന്റെ തിരക്കിലാണ് സന്തോഷ് പണ്ഡിറ്റ്. ടിവി, തയ്യല്‍ മെഷീന്‍ തുടങ്ങിയവ ജില്ലയുടെ പല ഭാഗങ്ങളിലായി ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. സന്തോഷ് പണ്ഡിറ്റിന്റെ പ്രവര്‍ത്തനങ്ങളെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. നന്മ നിറഞ്ഞ പ്രവൃത്തിയാണ് പണ്ഡിറ്റ് ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

×