സന്തോഷ് പണ്ഡിറ്റ് പതിവ് തെറ്റിച്ചില്ല: വിഷു കൈനീട്ടവും അരിയും പച്ചക്കറിയുമായി അട്ടപ്പാടിയിലെത്തി

New Update

തൃശ്ശൂര്‍: വിഷുകൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയില്‍ എത്തി. ആശ്രിതര്‍ക്കും ആരുമില്ലാത്തവര്‍ക്കും സന്തോഷ് പണ്ഡിറ്റ് സഹായം ചെയ്യാറുണ്ട്.

Advertisment

publive-image

മാത്രമല്ല എല്ലാ വിഷുവിനും മുടങ്ങാതെ പണ്ഡിറ്റ് ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും കൈനീട്ടം നല്‍കുകയും ചെയ്യാറുണ്ട് ഇത്തവണയും പതിവ് തെറ്റിച്ചില്ല.

അട്ടപ്പാടിയില്‍ പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതല്‍ എല്ലാവര്‍ഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നുണ്ട്.

നിര്‍ധനര്‍ക്ക് സഹായവും അദ്ദേഹം നല്‍കാറുണ്ട്. കതിരംപതി, തൂവ, ഉറിയന്‍ചാള, ചാവടിയൂര്‍ എന്നീ ഊരുകളില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു.

ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി പാലിയേറ്റീവ് വിഭാഗം പ്രവര്‍ത്തകരും പിആര്‍ഒ രാകേഷ് ബാബുവും കൂടെയുണ്ടായിരുന്നു.

 

Advertisment