സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും

സ്പോര്‍ട്സ് ഡസ്ക്
Tuesday, October 29, 2019

സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 11 മണിക്കാണ് ടീമിനെ പ്രഖ്യാപിക്കുന്നത് .

നവംബര്‍ 5 മുതല്‍ 10 വരെ നടക്കുന്ന ദക്ഷിണ മേഖല സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങള്‍ നടക്കുക. 60 പേരടങ്ങുന്ന ടീമില്‍ നിന്നാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്.

യോഗ്യത മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ ആണ് ആദ്യം നേരിടുന്നത്. രണ്ട് ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക ഗ്രൂപ്പ് എയില്‍ കേരളം,ആന്ധ്രാപ്രദേശ്‌ , തമിഴ്നാടുമാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക ടീമുകള്‍ ആണ് ഉള്ളത്.

×