ഒടുവില്‍ കുടുങ്ങി, സനുമോഹന്‍ കര്‍ണാടകയില്‍ പിടിയിൽ, ഉടൻ കൊച്ചിയിലെത്തിക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, April 18, 2021

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയിലായി. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽനിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ കർണാടകയിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. ‍

പിടിയിലായ സനുവിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. വനമേഖലയില്‍ നിന്നാണ് സനുവിനെ കര്‍ണാടക പൊലീസ് പിടികൂടിയത്.

കൊല്ലൂരില്‍ ഇയാള്‍ ആറ് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം കൊല്ലൂരില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ വിട്ട സനു, വനപ്രദേശത്ത് നീങ്ങിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. വിമാന താവളങ്ങളില്‍ ഉള്‍പ്പെടെ കര്‍ണാടക പൊലീസിന്റെ സഹായത്താല്‍ വ്യാപക തെരച്ചിലാണ് അന്വേഷണ സംഘം നടത്തിയത്.

കൊല്ലൂരിൽ ഇയാൾ ആറ് ദിവസത്തോളം ഒളിവിൽ കഴിഞ്ഞെന്നാണ് വിവരം. ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ വിവരം ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുയായിരുന്നു.

ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നതായും അധികൃതർ പൊലീസിനോട് പറഞ്ഞു.

×