സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നെന്ന് സൂചന; സ്വകാര്യ ബസില്‍ കയറി വനമേഖലയ്ക്കടുത്ത് ഇറങ്ങിയെന്ന് നാട്ടുകാരുടെ മൊഴി

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, April 18, 2021

കൊല്ലൂര്‍ : മകളുടെ ദുരൂഹമരണത്തെത്തുടര്‍ന്ന് കാണാതായ സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നെന്ന് സൂചന. തിരച്ചിലിന് പൊലീസ് കര്‍ണാടക വനം വകുപ്പിന്‍റെ സഹായം തേടി. സ്വകാര്യ ബസില്‍ കയറി വനമേഖലയ്ക്കടുത്ത് ഇറങ്ങിയെന്ന് നാട്ടുകാരുടെ മൊഴി. ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സനുവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കൊല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ ഡിജോ പറഞ്ഞു. സന്തോഷത്തോടെയാണ് കണ്ടത്. ആറ് ദിവസം താമസിച്ചതിന്‍റെ 5,700 രൂപ തരാനുണ്ട്.

പണം ഒരുമിച്ച് നല്‍കാം എന്ന വാക്ക് വിശ്വസിച്ചു. 16ാം തിയതി രാവിലെ ലോഡ്ജിന്‍റെ റിസപ്ഷനിലിരുന്ന് സനു മോഹന്‍ പത്രം വായിച്ചിരുന്നു. അതിനുശേഷമാണ് മുങ്ങിയതെന്ന് ജീവനക്കാരന്‍ ഡിജോ പറഞ്ഞു.

×