സുശാന്തുമായി നിരവധി യാത്രകൾ ഒന്നിച്ച് നടത്തിയിട്ടുണ്ടെങ്കിലും താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ല; സാറ അലിഖാൻ

ഫിലിം ഡസ്ക്
Wednesday, September 30, 2020

നടൻ സുശാന്ത് സിങ് രാജ്പുത്തുമായി വളരെക്കുറച്ചുകാലം താൻ പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് സാറ അലിഖാൻ. സുശാന്ത് വിശ്വസ്തത പുലർത്തിയിരുന്നില്ലെന്നും അത് ബോധ്യപ്പെട്ടതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സാറ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇരുവർക്കുമിടയിൽ നടന്ന വാട്സാപ്പ് ചാറ്റുകൾ നടി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കൈമാറി.

സാറയുടെ അരങ്ങേറ്റ ചിത്രമായ കേദാർനാഥിന്റെ സെറ്റിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്. ചിത്രത്തിൽ സാറയുടെ നായകനായാണ് സിശാന്ത് വേഷമിട്ടത്. സിനിമയുടെ ചിത്രീകരണത്തിനുശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രയുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. എന്നാൽ 2019 ജനുവരിൽ തങ്ങൾ വേർപിരിഞ്ഞെന്ന് സാറ എൻസിബിക്ക് മൊഴി നൽ‌കി.

സുശാന്തുമായി നിരവധി യാത്രകൾ ഒന്നിച്ച് നടത്തിയിട്ടുണ്ടെങ്കിലും താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്ന് താരം അന്വേഷണ ഉദ്യോ​​ഗസ്ഥർക്ക് മുന്നിൽ പറഞ്ഞു. കേദാർനാഥിന്റെ ചിത്രീകരണസമയത്ത് സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രബർത്തിയുടെ വെളിപ്പെടുത്തൽ സാറാ അലി ഖാൻ നിഷേധിച്ചു.

 

×