തൃശൂര്‍ : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നത് ഉചിതമല്ലെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. രണ്ടോ മൂന്നോ പൂരക്കച്ചവടക്കാരുടെ താല്‍പര്യം കണക്കിലെടുത്ത് തൃശൂര്‍പൂരം നടത്തി ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നെന്ന് ശാരദക്കുട്ടി പറഞ്ഞു.
/sathyam/media/post_attachments/oABVxCXMf4LtS2iXmong.jpg)
‘രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. ‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ ഇതെനിക്കു വേണം ‘ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട്,’ ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യം പരക്കെ ഉയരുന്നുണ്ട്. എന്നാല്‍ പൂരം നടത്തുന്നത് ഒഴിവാക്കരുതെന്നാണ് പാറേമാക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ആവശ്യം.
തൃശൂര്‍ പൂരം നടത്തണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യരും ആവശ്യപ്പെട്ടു. ആചാരങ്ങളെ അട്ടിമറിക്കാന്‍ വേണ്ടി അപ്രായോഗികമായ കടുംപിടിത്തം പാടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തില്ലാത്ത അസഹിഷ്ണുത തൃശൂര്‍ പൂരത്തിനോട് കാണിക്കുകയാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. കൊവിഡ് 19 നിയന്ത്രണങ്ങളോടെ പൂരം നടത്താനുള്ള പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.