സീമയുടെ സ്നേഹത്തിനു മുന്നില്‍ ശരണ്യയുടെ ആ പിണക്കം വേഗം അലിഞ്ഞില്ലാതായി

ഫിലിം ഡസ്ക്
Sunday, March 7, 2021

ബ്രെയിൻ ട്യൂമറിനെത്തുടർന്ന് ദുരിതത്തിലായ ജീവിതം തിരികെപ്പിടിക്കാന്‍ നടി ശരണ്യ ശശി നടത്തിയ പോരാട്ടവും അതിന് നടി സീമ ജി. നായർ നൽകിയ പിന്തുണയും മലയാളികൾക്ക് സുപരിചിതമാണ്. അടുത്തിടെ ശരണ്യയെ കാണാൻ സീമ എത്തി.

സീമ വന്നപ്പോൾ പിണങ്ങിയിരിക്കുകയായിരുന്നു ശരണ്യ. അടുത്തൊന്നും കാണാൻ വരാതിരുന്നതിന്റെ വിഷമമായിരുന്നു അത്. എന്നാൽ സീമയുടെ സ്നേഹത്തിനു മുന്നില്‍ ആ പിണക്കം വേഗം അലിഞ്ഞില്ലാതായി. ശരണ്യയ്ക്ക് ഏതാനും സർപ്രൈസ് സമ്മാനങ്ങളും സീമ കൈമാറി. ഒരു സ്പെഷൽ കറി ഉണ്ടാക്കി ശരണ്യയെ ഭക്ഷണം കഴിപ്പിച്ചാണ് സീമ മടങ്ങിയത്.

×