കണ്ണൂര്‍: കേരളത്തെ നടുക്കുന്നതായിരുന്നു കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ അമ്മ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം. കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചര്‍ പോലും വിയാന്റെ ചിത്രമാണ്.
/sathyam/media/post_attachments/voR3Wx6ZGkFYkYvZf7J3.jpg)
ഇതടക്കം കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് ഫെയ്‌സ്ബുക്കില്‍ നിറയെ. ഭര്‍ത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.
കാണുന്നവര്‍ക്ക് എടുത്തോമനിക്കാന്‍ തോന്നുന്ന ആ കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ നൊന്തു പ്രസവിച്ച അമ്മയാണെന്നത് സ്വപ്നത്തില്‍പ്പോലും വീട്ടുകാരോ നാട്ടുകാരോ കരുതിയില്ല.കഴിഞ്ഞ ദിവസം തയ്യില്‍ കടലിലെ കല്‍ക്കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിയാന്‍ എന്ന ഒന്നര വയസുകാരന്റെ മരണം കൊലപാതകമാണെന്ന് തുടക്കത്തിലേ പൊലീസ് കരുതിയിരുന്നു. പക്ഷേ അമ്മയാണ്